കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സെക്രട്ടറിയേറ്റ് യോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം എ.കെ.ജി സെന്ററില്‍ ആരംഭിച്ചു. സെക്രട്ടറിയേറ്റ് തീരുമാനത്തിന് വിരുദ്ധമായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വിജിലന്‍സ്, ഐടി, നോര്‍ക്ക, ആസൂത്രണം എന്നീ വകുപ്പുകള്‍ ഏറ്റെടുത്തത് യോഗത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് വിഷയമാകും.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫ് എന്നിവരെ നിയമിക്കുന്നതു സംബന്ധിച്ചും സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും.

വിജിലന്‍സ്, ഐടി, നോര്‍ക്ക, ആസൂത്രണം എന്നീ വകുപ്പുകള്‍ ഏറ്റെടുത്തതിലൂടെ വി.എസ് സെക്രട്ടറിയേറ്റിന്റെ തീരുമാനം ലംഘിക്കുകയാണ് ചെയ്തതെന്നാണ് പിണറായി പക്ഷത്തിന്റെ ആരോപണം. വി.എസിനെതിരെ യോഗത്തില്‍ ആഞ്ഞടിക്കാന്‍ പിണറായി പക്ഷം ശ്രമിക്കും.

അതേ സമയം പോളിറ്റ് ബ്യൂറോ നേതാക്കളുമായി ബന്ധപ്പെട്ടതിനു ശേഷമാണ് വിജിലന്‍സ്, ഐടി വകുപ്പുകള്‍ ഏറ്റെടുക്കാന്‍ വി.എസ് തീരുമാനിച്ചത് എന്നതിനാല്‍ തന്റെ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാന്‍ അദ്ദേഹത്തിനാവും. 27,28 തീയതികളില്‍ ചേരുന്ന പിബി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുന്നതു വരെ വിജിലന്‍സ്, ഐടി വകുപ്പുകള്‍ താന്‍ തന്നെ കൈവശം വയ്ക്കുമെന്നാണ് വി.എസിന്റെ നിലപാട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X