ഡിആര്‍ഡിഎ നിര്‍ത്തലാക്കും: മന്ത്രി പാലൊളി
തിരുവനന്തപുരം: ഡിആര്‍ഡിഎകള്‍ നിര്‍ത്തലാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.
ജനകീയാസൂത്രണം കൂടുതല്‍ കാര്യക്ഷമമാക്കും. ചെറിയ വീഴ്ചകള്‍ വന്നിട്ടുണ്ടെങ്കിലും ജനകീയാസൂത്രണം പോലൊരു പദ്ധതി ഇന്ത്യയില്‍ മറ്റൊരിടത്തും ഉണ്ടാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് പാലൊളി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയ്ക്കായി കര്‍മപദ്ധതികള്‍ തയ്യാറാക്കും. ഗ്രാമവികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും യോജിച്ച് പ്രവര്‍ത്തിപ്പിക്കും. ഓംബുഡ്സ്മാന്റെ എണ്ണം കുറയ്ക്കുമെന്നും പാലൊളി പറഞ്ഞു.












Click it and Unblock the Notifications