വി.എസിന്റെ കൈകളില്‍ ഭരണം ഭദ്രം: പിണറായി
വടകര: ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഇടതുമുന്നണി ഭരണം നടത്തുമെന്നും വി.എസ്.അച്യുതാനന്ദന്റെ കൈയില്‍ ഭരണം സുരക്ഷിതമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഇ.കെ.നായനാര്‍-എം.കെ.കേളുവേട്ടന്‍ ചരമവാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി.
തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയം തങ്ങളുടേതു മാത്രമല്ല. യുഡിഎഫിനെ ഉപേക്ഷിച്ചവര്‍ എല്‍ഡിഎഫിനൊപ്പം അണിനിരന്നതാണ് ചരിത്ര വിജയത്തിന് കാരണം. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടതു മുസ്ലിം ലീഗാണ്. യോഗം ചേരാന്‍ പോലും കഴിയാത്ത സ്ഥിതിയിലെത്തിയിരിക്കുകയാണ് ലീഗ്. നേതൃത്വം മാറിയാലും ലീഗിന്റെ ഈ അവസ്ഥ മാറില്ല.
സാമ്പത്തികമായി തകര്‍ന്ന സംസ്ഥാനത്തെ പുനരുദ്ധരിക്കാന്‍ സമയമെടുക്കുമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications