സര്‍ക്കാരിന്റെ തുടക്കം നിരാശാജനകം: രമേശ്
കൊച്ചി: ഇടതുമുന്നണി സര്‍ക്കാരിന്റെ തുടക്കം നിരാശാജനകമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
വകുപ്പ് വിഭജനം സംബന്ധിച്ച തര്‍ക്കം സര്‍ക്കാരിന്റെ തുടക്കത്തിലേ കല്ലുകടിയായി. സര്‍ക്കാരിന് ഇപ്പോള്‍ മധുവിധു സമയമാണ്. അത് ഞങ്ങള്‍ തടസപ്പെടുത്തുന്നില്ല്ല. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും.
തിരഞ്ഞെടുപ്പ് തോല്‍വി കെപിസിസി നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications