Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയില്‍ മാറ്റങ്ങളുണ്ടാകും: ശിഹാബ് തങ്ങള്‍

മലപ്പുറം: മുസ്ലീം ലീഗിന്റെ പുരോഗതിക്കു വേണ്ട എല്ലാ മാറ്റങ്ങളും പാര്‍ട്ടിയിലുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.

അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയതിനു ശേഷം തങ്ങള്‍ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നേരിടേണ്ടിവന്ന പരാജയത്തെക്കുറിച്ച് തങ്ങള്‍ പ്രതികരിക്കുന്നത്.

നിയമസഭാതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കും. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്കൊത്ത് പാര്‍ട്ടി ദൃഢനിശ്ചയത്തോടെ മുന്നേറും.

ഇത്തവണ സംഘടനയ്ക്ക് അപ്രതീക്ഷിതമായ പരാജയമാണുണ്ടായത്. എന്നാല്‍ വോട്ടിംഗ് നില നോക്കിയാല്‍ കേരള രാഷ്ട്രീയത്തില്‍ ലീഗിന്റെ ശക്തി ആര്‍ക്കും മനസ്സിലാകും. മുസ്ലീം ന്യൂനപക്ഷ പിന്നോക്ക ജനതയുടേ അവകാശ സംരക്ഷണപ്രസ്ഥാനമെന്ന ഉത്തരവാദിത്വ ബോധമാണ് സംഘടനയെ നയിക്കുന്നത്.

പ്രതിസന്ധികളില്‍ കരുത്താര്‍ജ്ജിച്ച പാരമ്പര്യമാണ് മുസ്ലീം ലീഗിന്റേതെന്നും തങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+