വൈക്കം വിശ്വന്‍ എല്‍ഡിഎഫ് കണ്‍വീനര്‍
തിരുവനന്തപുരം: സിപിഎം നേതാവ് വൈക്കം വിശ്വനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
ഇപ്പോഴത്തെ കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടിയെ മന്ത്രിസഭയിലുള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് വൈക്കം വിശ്വനെ കണ്‍വീനറാക്കാന്‍ തീരുമാനിച്ചത്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി കെ.എന്‍.ബാലഗോപാലിനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കാനും യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ശുപാര്‍ശ പോളിറ്റ് ബ്യൂറോക്ക് വിടും.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഇ.പി.ജയരാജന്‍, ദക്ഷിണാമൂര്‍ത്തി എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു.












Click it and Unblock the Notifications