ഓഹരി വിപണിയില്‍ 456 പോയിന്റിന്റെ ഇടിവ്
മുംബൈ: വന്‍തകര്‍ച്ചക്കും വില്പന നിര്‍ത്തിവയ്ക്കലിനും സാക്ഷ്യം വഹിച്ച ഓഹരി വിപണി ഉച്ചയ്ക്കു ശേഷമുള്ള തിരിച്ചുകയറിനെ തുടര്‍ന്ന് 10,481. 84 പോയിന്റില്‍ ക്ലോസ് ചെയ്തു.
456.84 പോയിന്റിന്റെ ഇടിവാണ് തിങ്കളാഴ്ച വിപണിയിലുണ്ടായത്. വെള്ളിയാഴ്ചയും വ്യാഴാഴ്ചയുമായി 1300 പോയിന്റിലേറെ ഇടിഞ്ഞിരുന്നു.
1100 പോയിന്റ് താഴ്ന്നതിനെ തുടര്‍ന്ന് വ്യാപാരം ഉച്ചയോടെ നിര്‍ത്തിവച്ചിരുന്നു. വീണ്ടും വ്യാപാരം തുടങ്ങിയപ്പോള്‍ സൂചിക 600 പോയിന്റോളം തിരികെ കയറി.












Click it and Unblock the Notifications