ഓഹരി സൂചിക 1100 പോയിന്റ് ഇടിഞ്ഞു; വ്യാപാരം നിര്‍ത്തിവച്ചു
മുംബൈ: ഓഹരി വിപണിയില്‍ വന്‍ഇടിവിനെ തുടര്‍ന്ന് വ്യാപാരം നിര്‍ത്തിവച്ചു. 1100 പോയിന്റാണ് തിങ്കളാഴ്ച ഇടിഞ്ഞത്.
1,111.17 പോയിന്റ് ഇടിഞ്ഞ സൂചിക 9,826.91ലെത്തിയതോടെയാണ് ഒരു മണിക്കൂറേക്ക് വ്യാപാരം നിര്‍ത്തിയത്. 10 ശതമാനത്തിലേറെ ഇടിവുണ്ടായതിനെ തുടര്‍ന്നാണ് വ്യാപാരം നിര്‍ത്തിയത്. 2004 മെയ് 17നു ശേഷം ആദ്യമായാണ് വ്യാപാരം നിര്‍ത്തിവയ്ക്കുന്നത്.
പല പ്രമുഖ കമ്പനികളുടെയും ഓഹരികളുടെ വില പത്ത് ശതമാനത്തിലേറെ ഇടിഞ്ഞു. നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 345.90 പോയിന്റ് ഇടിഞ്ഞ് 2,901.00ലെത്തി.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 2000 പോയിന്റിന്റെ ഇടിവാണ് ഓഹരി വിപണിയിലുണ്ടായത്.












Click it and Unblock the Notifications