ഇ.അഹമ്മദ് മുസ്ലിം ലീഗ് താത്ക്കാലിക ജന.സെക്രട്ടറി
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന ആക്റ്റിംഗ് ജനറല്‍ സെക്രട്ടറിയായി കേന്ദ്രമന്ത്രി ഇ.അഹമ്മദിനെ ഞയറാഴ്ച്ച ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം തിരഞ്ഞെടുത്തു.
പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി സി.ടി.അഹമ്മദാലിയേയും ഉപനേതാവായി പി.കെ.അബ്ദുറബിനേയും തിരഞ്ഞെടുത്തിട്ടുണ്ട്. വി.കെ.ഇബ്രാഹീം കുഞ്ഞാണ് ചീഫ് വിപ്പ്. സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളൂടെ അദ്ധ്യക്ഷതയില്‍ ഞായറാഴ്ച പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് നേതൃമാറ്റം സംബന്ധിച്ച് തീരുമാനമുണ്ടായത്.
തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ഭാരവാഹികളുടേയും സംസ്ഥാന സമിതിയുടേയും യോഗം ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ കോട്ടയ്ക്കല്‍ പി എം ഓഡിറ്റോറിയത്തില്‍ ചേരാന്‍ തീരുമാനിച്ചു. പുതിയ പാര്‍ട്ടി ഭാരവാഹികളെ ഈയോഗത്തില്‍ തിരഞ്ഞെടുക്കാനണ് തീരുമാനം.
യോഗത്തിനു ശേഷവും ഇ.അഹമ്മദ് തന്നെ ജനറല്‍ സെക്രട്ടറിസ്ഥാനത്തു തുടരാനാണ് സാദ്ധ്യത.












Click it and Unblock the Notifications