വകുപ്പ് ഏറ്റെടുക്കല്‍: സിപിഐ പരാതി നല്‍കി
തിരുവനന്തപുരം: തങ്ങള്‍ക്കു നല്‍കാമെന്ന് ധാരണയായ പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ സിപിഐ മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും പരാതി അറിയിച്ചു.
നേരത്തെ വകുപ്പ് വിഭജന ചര്‍ച്ചയില്‍ പരിസ്ഥിതി വകുപ്പ് സിപിഐക്കു നല്‍കാമെന്ന് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ വകുപ്പ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായപ്പോള്‍ പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഐ കത്ത് നല്‍കിയത്.
ഞായറാഴ്ച ചേര്‍ന്ന സിപിഐ നേതൃയോഗം ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും പരാതി നല്‍കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും പിണറായി വിജയനും നല്‍കിയ കത്തില്‍ ഏത് സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഏകപക്ഷീയമായി വകുപ്പ് ഏറ്റെടുത്തതെന്ന് വ്യക്തമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, അസിസ്റന്റ് സെക്രട്ടറി കെ.ഇ.ഇസ്മയില്‍ എന്നിവര്‍ എ.കെ.ജി സെന്ററിലെത്തി പിണറായി വിജയനെ കണ്ട് പ്രതിഷേധം അറിയിച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതിനു ശേഷം ഇക്കാര്യത്തില്‍ മറുപടി അറിയിക്കാമെന്ന് പിണറായി സിപിഐ നേതാക്കളോട് വ്യക്തമാക്കി.












Click it and Unblock the Notifications