ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മെയ് 22 തിങ്കളാഴ്ച പ്രഖ്യാപിക്കും.
പരീക്ഷാ ഫലവും റാങ്ക് ജേതാക്കളുടെ പേരും വിദ്യാഭ്യാസമന്ത്രി എം.എ.ബേബി തിങ്കളാഴ്ച ഉച്ചക്കു പ്രഖ്യാപിക്കും.
റാങ്കിംഗ് സംവിധാനത്തില്‍ നടക്കുന്ന അവസാനത്തെ പരീക്ഷയാണിത്. മെയ് 23 ന് ഫലപ്രഖ്യാപനം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ചചെയ്തതിനെത്തുടര്‍ന്നാണ് ഫലപ്രഖ്യാപനം 22ന് തിങ്കളാഴ്ച നടത്താന്‍ തീരുമാനമായത്.
മൂന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. അടുത്ത വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറിക്കും ഗ്രേഡിംഗ് സമ്പ്രദായത്തിലാണ് പരീക്ഷ നടത്തുക.












Click it and Unblock the Notifications