കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍: സമാന്തര അന്വേഷണമില്ലെന്ന് കോടിയേരി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: കിളിരൂര്‍ കേസിലെ അന്വേഷണം യുഡിഎഫ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടതിനാല്‍ സംസ്ഥാന സര്‍ക്കാരിന് സമാന്തര അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രിയില്‍ ആളുകള്‍ വന്നു കാണുന്നതില്‍ പെണ്‍കുട്ടിക്ക് പ്രയാസമുണ്ടെന്ന് കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയുടെ അമ്മ തന്നോടും പറഞ്ഞിരുന്നു. ഞാന്‍ പോകുന്നതിന് മുമ്പേ ആരോ ആശുപത്രിയില്‍ പോയി പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നാണ് അതില്‍ നിന്ന് മനസിലാക്കേണ്ടത്. ഇക്കാര്യം താന്‍ വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞില്ലെന്നേയുള്ളൂ.

ഈ കേസുമായി ബന്ധപ്പെട്ട് ഞാന്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി പെണ്‍കുട്ടിയെ കാണുമായിരുന്നില്ല. തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ വിവാദങ്ങളെ ഭയക്കുന്നില്ല- കോടിയേരി വ്യക്തമാക്കി.

പൊലീസില്‍ ഉടന്‍ സ്ഥലം മാറ്റമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X