Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ ഡിജിപി എം.കെ.ജോസഫ് അന്തരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ ഡിജിപി എം.കെ.ജോസഫ് (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.

മൂന്നുമാസത്തോളമായി ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച ഉച്ചയോടെ വഷളാവുകയും വൈകീട്ട് 3. 30ന് മരണം സംഭവിക്കുകയുമായിരുന്നു.

കേരള പൊലീസിന് ജനകീയമുഖം എം.കെ.ജോസഫ് കായികം, സാഹിത്യം, കൃഷി തുടങ്ങിയ രംഗങ്ങളിലും തന്റേതായ വ്യക്തമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളപോലീസിലെ ബാസ്കറ്റ്ബാള്‍, ഫൂട്ബോള്‍, വോളീബോള്‍ ടീമുകളുടെ ശില്‍പിയാണ്. തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയം പുനരുദ്ധരിക്കുന്നതില്‍ മുന്‍കയ്യെടുത്തു പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണ്.

മൃതദേഹം തിങ്കളാഴ്ച പത്തുമണിക്ക് പൊലീസ് ഹെഡ് ക്വാട്ടേഴ്സിലും,10. 45ന് ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തിലും 12ന് ലൂര്‍ദ് ഫെറോനാ പള്ളിയിലും പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലക്കു സമീപം ചെറുവള്ളി മൂലേപ്ലാക്കല്‍ വീട്ടിലേക്കുകൊണ്ടുപോകും. ചൊവ്വാഴ്ച 11ന് ഔദ്യോഗിക ബഹുമതികളോടെ ചെറുവള്ളി സെന്റ് മേരീസ് പള്ളിയില്‍ സംസ്കരിക്കും.

കാഞ്ഞിരപ്പള്ളിയില്‍ ചെറുവള്ളി മുല്ലേപ്ലാക്കല്‍ റിട്ട. മേജറും അധ്യാപകനുമായ എം ജെ കുര്യാക്കോസിന്റെയും അച്ചാമ്മയുടെയും മകനായി 1931 ജുലൈ 21 നാണ് ജോസഫ് ജനിച്ചത്. 1954ല്‍ നാലാം റാങ്കോടെ ഐ പിഎസ് നേടിയ ജോസഫിന്റെ ആദ്യ നിയമനം കൊല്ലത്തായിരുന്നു. കേരളാ പൊലീസിന്റെ എല്ലാ വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 1982 മുതല്‍ 88വരെ ഡിജിപിയായിരുന്നു.

കേരള സംഗീത നാടക അക്കാദമി അധ്യക്ഷന്‍, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, ദി ഇന്ത്യന്‍ കമ്മ്യൂണിക്കേറ്റര്‍ , സദ് വാര്‍ത്ത എന്നിവയുടെ ചീഫ് എഡിറ്റര്‍, സംസ്ഥാന ചലചിത്ര അവാര്‍ഡ് കമ്മിറ്റിയംഗം, പ്രൊഫ. എന്‍ കൃഷ്ണപ്പിള്ള ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തുടങ്ങിയ പദവികളിലൂടെ സാംസ്കാരിക രംഗത്തും ഇദ്ദേഹം സജീവമായിരുന്നു.

പരേതയായ മറിയാമ്മയാണ് ഭാര്യ. ഗീത, സുരേഷ്, സതീഷ് എന്നിവര്‍മക്കളും ഡോ.ജോര്‍ജ് തോമസ്, ബീന, നീബ എന്നിവര്‍ മരുമക്കളുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+