കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വകുപ്പ് വിഭജന തര്‍ക്കം പിബിക്ക് വിട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം, ഡിഐസി ബന്ധം തുടങ്ങിയ പ്രശ്നങ്ങളിലെന്ന പോലെ വകുപ്പ് വിഭജന തര്‍ക്കത്തിലും അന്തിമതീരുമാനം സിപിഎം പോളിറ്റ് ബ്യൂറോ കൈകൊള്ളും.

സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തില്‍ നിന്ന് വിരുദ്ധമായി ഐടി, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഏറ്റെടുത്തതിനെ കുറിച്ച് ഞായറാഴ്ച ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത്തരമൊരു ധാരണയാണുണ്ടായത്. പ്രശ്നം പിബിക്ക് മുന്നിലാണെന്നും അതിനാല്‍ ഇക്കാര്യം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.

യോഗത്തില്‍ പിണറായി, വി.എസ് പക്ഷങ്ങള്‍ തങ്ങളുടെ വാദങ്ങള്‍ ഉന്നയിച്ചപ്പോഴാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. പ്രശ്നം പിബിയുടെ പരിഗണനയിലായതു കൊണ്ട് ഇക്കാര്യത്തില്‍ സെക്രട്ടറിയേറ്റില്‍ ഒരു തര്‍ക്കം വേണ്ടതില്ലെന്ന് പിണറായി വ്യക്തമാക്കി.

യോഗത്തില്‍ പിണറായി പക്ഷം വി.എസിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയും വി.എസ് പാര്‍ട്ടി തീരുമാനം ലംഘിച്ചിരിക്കുകയാണെന്ന് ആരോപിക്കുകയും എതിര്‍ഭാഗം തങ്ങളുടെ നിലപാട് വിശദീകരിച്ചു. ഇതിനിടയിലാണ് പിണറായി ഇടപെട്ടത്.

മെയ് 27,28 തീയതികളിലാണ് പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X