ആര്‍ടി ഓഫീസുകളില്‍ ടോക്കണ്‍ ഏര്‍പ്പെടുത്തും
പത്തനംതിട്ട: ആര്‍ടിഒ ഓഫീസുകളില്‍ ഇടനിലക്കാരെ ഒഴിവാക്കുമെന്നും അപേക്ഷകള്‍ക്കു ടോക്കണ്‍ നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഗതാഗത മന്ത്രി മാത്യു ടി. തോമസ്.
കെഎസ്ആര്‍ടിസിയില്‍ ബസുകളും സ്പെയര്‍ പാര്‍ട്സും വാങ്ങുന്നതില്‍ സുതാര്യത ഉണ്ടാക്കും. ആവശ്യം നോക്കി മാത്രമേ വാങ്ങലുണ്ടാകൂ. വന്‍നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയുടെ നഷ്ടം കുറച്ചു കൊണ്ടുവരുന്നതിന് ശ്രമിക്കും.
ഗതാഗത വകുപ്പില്‍ സ്ഥാനക്കയറ്റത്തിനും സ്ഥലം മാറ്റത്തിനും യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications