സര്‍ക്കാര്‍ ആശുപത്രികളുടെ നില മെച്ചപ്പെടുത്തും: പി കെ ശ്രീമതി
കണ്ണൂര്‍: മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ ഭൗതികസാഹചര്യങ്ങള്‍ മാറ്റുമെന്നും അവയെ വൃത്തിയും വെടിപ്പുമുള്ളതാക്കിമാറ്റുന്നതിനാണ് മുഖ്യപരിഗണനയെന്നും ആരോഗ്യ മന്ത്രി പി കെ ശ്രീമതി.
കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളിലേക്കാവശ്യമായ തുണികള്‍ കൈത്തറി, ഖാദിമേഘലകളില്‍ന ിന്നും വാങ്ങും. ഇതിനായി വ്യവസായ വകുപ്പുമായി ചര്‍ച്ച നടത്തും, ആശുപത്രിയില്‍ മികച്ച ചികിത്സ ഏര്‍പ്പെടുത്തും- മന്ത്രി പറഞ്ഞു.
കിളിരൂര്‍ കേസിലെ പ്രതി ലതാനായരെ ഒരുമണിക്കൂര്‍ ചോദ്യം ചെയ്താല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നതാരാണെന്നു തെളിയുമെന്നും പി.കെ.ശ്രീമതി അഭിപ്രായപ്പെട്ടു.
പെണ്‍കുട്ടിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ രേഖകള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പിന് അധികാരമില്ല. ആഭ്യന്തര വകുപ്പായിരുന്നു അതിന് മുന്‍കയ്യെടുക്കേണ്ടിയിരുന്നത്. ഇപ്പോള്‍ കേസ് സിബിഐ അന്വേഷണത്തിലായതിനാല്‍ എന്താണുചെയ്യാന്‍ കഴിയുകയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു- ശ്രീമതി ടീച്ചര്‍ പറഞ്ഞു.












Click it and Unblock the Notifications