സുനാമി ഫണ്ട്: അന്വേഷണം നടത്തുമെന്ന് മന്ത്രി
തൃശ്ശൂര്‍: സുനാമി ഫണ്ട് വിനിയോഗം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഫണ്ടിന്റെ വിശദമായ കണക്ക് പൊതുജനങ്ങളെ അറിയിക്കിമെന്നും റവന്യൂമന്ത്രി കെ. പി. രാജേന്ദ്രന്‍ പറഞ്ഞു.
തൃശ്ശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഡിബി അടക്കമുള്ള എല്ലാ ധനസഹായങ്ങളെപ്പറ്റിയും അവ വിനിയോഗിച്ച രീതിയും ജനങ്ങളെ അറിയിക്കും. റവന്യു വകുപ്പിലെ അഴിമതി തടയാന്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
കര്‍ഷകര്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടയം നല്‍കും, റവന്യൂ-വിജിലന്‍സ് സംവിധാനം തിരികെ കൊണ്ടുവരും, റവന്യൂഅദാലത്തുകള്‍ കൂടുതല്‍ ജനകീയമാക്കും.ഭൂമിനഷ്ടപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും ഇതിനായി റവന്യൂ, നിയമ വകുപ്പുകള്‍ തമ്മില്‍ സഹകരിച്ച് പുതിയ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി
കിളിരൂര്‍ കേസിലെ പ്രതി ലതാനായരെ ഒരുമണിക്കൂര്‍ ചോദ്യം ചെയ്താല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നതാരാണെന്നു തെളിയുമെന്നും പി.കെ.ശ്രീമതി അഭിപ്രായപ്പെട്ടു.
പെണ്‍കുട്ടിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ രേഖകള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പിന് അധികാരമില്ല. ആഭ്യന്തര വകുപ്പായിരുന്നു അതിന് മുന്‍കയ്യെടുക്കേണ്ടിയിരുന്നത്. ഇപ്പോള്‍ കേസ് സിബിഐ അന്വേഷണത്തിലായതിനാല്‍ എന്താണുചെയ്യാന്‍ കഴിയുകയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു- ശ്രീമതി ടീച്ചര്‍ പറഞ്ഞു.












Click it and Unblock the Notifications