അഫ്ഗാനില്‍ സൈനികാക്രമണത്തില്‍ 50പേര്‍കൊല്ലപ്പെട്ടു
കാണ്ഠഹാര്‍: വടക്കന്‍ കാണ്ഠഹാറിലെ അസീസി ഗ്രാമത്തില്‍ ഞായറാഴ്ച അഫ്ഗാന്‍-യു എസ് സംയുക്ത സേനനടത്തിയ ബോംബാക്രമണത്തില്‍ 50പേര്‍ കൊല്ലപ്പെട്ടതായി ദൃക്സാക്ഷികള്‍ അറിയിച്ചു.
താലിബാന്‍ കേന്ദ്രത്തിനെതിരെയാണ് ആക്രമണം നടത്തിയതെന്നും കൊല്ലപ്പെട്ട 50 പേരും താലിബാന്‍കാരാണെന്നും സേനാവൃത്തങ്ങള്‍ അവകാശപ്പെട്ടു.
എന്നാല്‍ കൊല്ലപ്പെട്ടവരില്‍ നിരവധി ഗ്രമീണര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആക്രമണം നടന്ന സ്ഥലത്തുള്ളവര്‍ അറിയിച്ചു.
സംയുക്ത സേന നടത്തിയ ആക്രമണത്തില്‍ 27 പേരാണ് കൊല്ലപ്പെട്ടതെന്നാണ് അഫ്ഗാന്‍ രഹസ്യാന്വേഷണവിഭാഗം അറിയിച്ചിട്ടുള്ളത്.












Click it and Unblock the Notifications