ഓഹരി സൂചിക 341 പോയിന്റ് ഉയര്‍ന്നു
മുംബൈ: തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്കു സാക്ഷ്യം വഹിച്ച മുംബൈ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ്. ചൊവ്വാഴ്ച ഓഹരി സൂചിക 341 പോയിന്റ് ഉയര്‍ന്നു.
10,823 പോയിന്റിലാണ് ചൊവ്വാഴ്ച വിപണി ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത നിരക്കിനേക്കാള്‍ 297 പോയിന്റ് താഴ്ന്ന സൂചിക പിന്നീട് ഉയരുന്നതാണ് കണ്ടത്.
10,185 പോയിന്റ് വരെ താഴ്ന്ന സൂചിക പിന്നീട് അവിടെ നിന്നും 674 പോയിന്റ് ഉയര്‍ന്ന് 10,859 വരെയെത്തി. ഒടുവില്‍ 10,823 പോയിന്റില്‍ ക്ലോസ് ചെയ്തു.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റി 118 പോയിന്റ് ഉയര്‍ന്ന് 3,199ലെത്തി.
ഇന്‍ഫോസിസ്, വിപ്രോ, സത്യം, ആര്‍ഐഎല്‍, എച്ച്ഡിഎഫ്സി, എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, ബജാജ്, മാരുതി, റാന്‍ബാക്സി എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സിപ്ല, ഡോ.റെഡ്ഢീസ്, എച്ച്എല്‍എല്‍, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവക്ക് നഷ്ടം നേരിടേണ്ടിവന്നു.












Click it and Unblock the Notifications