സെന്‍സെക്സ് ഇടിവ്: ചിദംബരം രാജിവയ്ക്കണമെന്ന് ബിജെപി
ദില്ലി: ഓഹരി വിപണിയിലെ വന്‍തകര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഓഹരി വിപണിയിലെ ഇടിവ് മൂലം സാധാരണക്കാരായ നിക്ഷേപര്‍ക്ക് നഷ്ടപ്പെട്ടത് 10 കോടി രൂപയാണെന്നും ഇക്കാര്യത്തില്‍ ലോക്സഭയിലോ രാജ്യസഭയിലോ പ്രസ്താവന നടത്താന്‍ ചിദംബരം തയ്യാറായില്ലെന്നും ലോക്സഭയിലെ ബിജെപി ഉപനേതാവ് വി.കെ.മല്‍ഹോത്ര പറഞ്ഞു.
ചൊവ്വാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപി എംപിമാര്‍ ചിദംബരം രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചു. എ.ബി.വാജ്പേയിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനി, ബിജെപി പ്രസിഡന്റ് രാജ്നാഥ്സിംഗ് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications