ശ്രീനാരായണഗുരുവിന്റെ പേരില്‍ നാണയമിറക്കുന്നു
ദില്ലി: ശ്രീനാരായണ ഗുരുവിന്റെ 150--ാം ജന്‍മവാര്‍ഷികം പ്രമാണിച്ച് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം നാണയമിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ധനമന്ത്രി പി.ചിദംബരം ലോക് സഭാംഗമായ പി.സി.തോമസിനുള്ള കത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. നാണയം നിര്‍മ്മിക്കുന്നതിന് മൂന്നോ നാലോ മാസം സമയമെടുക്കുമെന്നും ചിദംബരം അറിയിച്ചിട്ടുണ്ട്.
നാണയത്തിന്റെ ആകൃതിയും ലോഗോയും ഹിന്ദിയിലും ഇംഗ്ലീഷിലും തയ്യാറാക്കി നല്‍കാനും ധനമന്ത്രി ആവശ്യപപെട്ടിട്ടുണ്ട്.
ഇതിനുമുന്‍പ് ഇക്കാര്യമുന്നയിച്ചുകൊണ്ട് പി.സി.തോമസ് ചിദംബരത്തിന് നിവേദനം നല്‍കിയിരുന്നു. ഗുരുവിന്റെ പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിക്കണമെന്നും തോമസ് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications