Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറ്റ് വര്‍ദ്ധന പഠന നിലവാരം കുറയ്ക്കും

ദില്ലി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്കവിഭാഗക്കാര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ദില്ലി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ദീപക് പെന്‍ടല്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു.

സംവരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സീറ്റു വര്‍ദ്ധിപ്പിക്കുമ്പോള്‍ പഠന നിലവാരം കുറയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഫണ്ടുകളും മറ്റ് ആനുകൂല്യങ്ങളും അനുവിദിക്കുകയാണെങ്കിലും കൂടുതല്‍ സീറ്റ് അനുവദിക്കുമ്പോള്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനായി രണ്ടോ മൂന്നോ വര്‍ഷമെടുക്കും.

ദില്ലി സര്‍വ്വകലാശാലയില്‍ മിക്ക പഠന വകുപ്പുകളിലും ഇപ്പോള്‍ത്തന്നെ വേണ്ടത്ര അധ്യാപകരില്ല. അതിനാല്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ഇപ്പോള്‍ത്തന്നെ ശുപാര്‍ശ ചെയ്യപ്പെട്ട രീതിയിലല്ല. ഈ അവസ്ഥയില്‍ സീറ്റു വര്‍ദ്ധനകൂടിയുണ്ടാവുകയാണെങ്കില്‍ പഠന നിലവാരം തീര്‍ച്ചയായും താഴുമെന്ന് വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി.

എന്തൊക്കെ തീരുമാനങ്ങള്‍ നടപ്പാക്കിയാലും വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതില്‍ത്തന്നെയായിരിക്കണം മുന്‍ഗണനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ സംവരണത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഭരണഘടനയും സര്‍ക്കാറും അനുവദിക്കുകയാണെങ്കില്‍ സംവരണനിയമം നടപ്പിലാക്കാനും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരം നല്‍കാനും സ്ഥാപനത്തിന്റെ മേധാവികള്‍ എന്തിന് തടസ്സം നില്‍ക്കണമെന്ന മറുചോദ്യമാണ് ഉന്നയിക്കുന്നത്.

ഇതിനു മുമ്പേ സീറ്റു വര്‍ദ്ധിപ്പിക്കുന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഐഐഎം- അഹമ്മദാബാദ് മേധാവി അറിയിച്ചിരുന്നു. സംവരണ നിയമം നടപ്പിലാക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും ഇതെങ്ങനെ നടപ്പിലാക്കണമെന്നതിനെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാര്‍ ഇതേവരെ സ്ഥാപനമേധാവികളെയോ അധികൃതരേയോ അറിയിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+