സംവരണപ്രശ്നം: സമരം പത്താം ദിവസം
ദില്ലി: സംവരണം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും റസിഡന്റ് ഡോക്ടര്‍മാരും നടത്തിവരുന്ന നിരാഹാരസമരം പത്താം ദിവസത്തിലേക്ക് കടന്നു.
സംവരണ നയം പുനപരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നതുവരെ സമരം തുടരുമെന്ന് എ ഐ ഐഎം എസ് റസിഡന്റ് ഡോക്ടേസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വിനോദ് പാത്രോ അറിയിച്ചു. ഭാവി പരിപാടകിള്‍ ആസൂത്രണം ചെയ്യുന്നതിനായി സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച ജനറല്‍ ബോഡി യോഗം ചേര്‍ന്നു.
എ ഐ ഐ എം എസ് , രാംമനോഹര്‍ ലോഹ്യ , ലേഡി ഹാര്‍ഡിന്‍ജ് തുടങ്ങിയ സ്ഥാപനങ്ങളിലെ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ഹോസ്റല്‍ ഒഴിയണമെന്നു കാണിച്ച് അധികൃതര്‍ മുമ്പേ നോട്ടീസ് നല്‍കിയിട്ടുണ്ട്. പക്ഷേ ഇതേവരെ ഇവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
സമരത്തിന്റെ പത്താംദിവസമായ ചൊവ്വാഴ്ചയും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെയും മുടങ്ങിയിരിക്കുകയാണ്. സമരക്കാര്‍ ആശുപത്രികള്‍ക്ക് പുറത്ത് രോഗികളെ പരിശോധിക്കുയും മരുന്നു കുറിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ശസ്ത്രക്രിയകളൊന്നും നടക്കുന്നില്ല. സമരം നടക്കുന്നതിനാല്‍ ചികിത്സ കിട്ടില്ലെന്നുകരുതി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications