ലോര്‍ഡ് കൃഷ്ണാ ബാങ്കില്‍ വന്‍കവര്‍ച്ച
തൃശ്ശൂര്‍: ലോര്‍ഡ് കൃഷ്ണാ ബാങ്കിന്റെ ഏറിയാട് ശാഖയില്‍ വന്‍കവര്‍ച്ച നടന്നു. 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവും 2.35 ലക്ഷം രൂപയുമാണ് മോഷണം പോയത്.
ബാങ്കിന്റെ പിന്‍ഭാഗത്തെ ഭിത്തി ഒന്നര മീറ്ററോളം കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.
രാവിലെ ബാങ്ക് തുറക്കാനെത്തിയ ജോലിക്കാരാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്












Click it and Unblock the Notifications