എക്സിറ്റ് പോള്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി
കൊച്ചി: എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാവുന്നതിന് മുമ്പ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഹര്‍ജിയുടെ പ്രസക്തി നഷ്ടമായതായി ചീഫ് ജസ്റിസ് വി.കെ.ബാലി, ജസ്റിസ് കുര്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരന് വേണമെന്നുണ്ടെങ്കില്‍ ഉചിതമായ സമയത്ത് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
മട്ടാഞ്ചേരിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷമീം പൂവത്ത്, കുന്നത്ത് നാട് യുഡിഎഫ് ജോയിന്റ് കണ്‍വീനര്‍ ടി.എച്ച്.ജബ്ബാര്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications