Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്സ്പ്രസ് വേക്കു പകരം തെക്ക്-വടക്ക് പാത

കോട്ടയം: എക്സ്പ്രസ് ഹൈവേ നടപ്പാക്കില്ലെന്നും പകരം സംസ്ഥാനത്തിന്റെ വടക്കേയറ്റത്തെയും തെക്കയേറ്റത്തെയും ബന്ധിപ്പിക്കുന്ന പാത നിര്‍മിക്കുന്നത് പരിഗണനയിലുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫ്.

എല്ലാം വിഭാഗം ജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും അഭിപ്രായം സ്വരൂപിച്ചതിനു ശേഷം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കും ഈ പാത നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് സര്‍ക്കാര്‍ എക്സ്പ്രസ് ഹൈവേ പദ്ധതി വികലമായാണ് പൊതുജന സമക്ഷം അവതരിപ്പിച്ചത്. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തശേഷം മാത്രമേ പുതിയ പദ്ധതി നടപ്പാക്കൂ.

റോഡ് വികസനത്തിനായി എഡിബി ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് ലഭ്യമാക്കും. ഇക്കാര്യത്തില്‍ വിശദമായി പഠനം നടത്തിയ ശേഷമായിരിക്കും ധനസഹായം സ്വീകരിക്കുന്നത്.

സംസ്ഥാനത്ത് റോഡ് നെറ്റ് വര്‍ക്ക് നടപ്പില്‍ വരുത്താന്‍ ആലോചിക്കുന്നുണ്ടെന്നും അതിനായി പഠനം നടത്തുന്നതിന് റൈറ്റ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+