ക്രമസമാധാനനില അവലോകനം ചെയ്യും: മന്ത്രി
കൊച്ചി: സംസ്ഥാനത്തിന്റെ ക്രമസമാധാനനില അവലോകനം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
എറണാകുളത്ത് ജസ്റിസ് വി.ആര്‍.കൃഷ്ണയ്യരെ കാണാനെത്തിയതായിരുന്നു മന്ത്രി. കൊച്ചിയില്‍ കൂടിവരുന്ന അക്രമ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രോഗബാധിതനായി ആശുപത്രിയില്‍ക്കഴിയുന്ന എംഎല്‍എ മത്തായി ചാക്കോയെയും മുന്‍മന്ത്രി ടി. കെ.രാമകൃഷ്ണന്റെ കുടുംബാംഗങ്ങളെയും കോടിയേരി ചൊവ്വാഴ്ച സന്ദര്‍ശിച്ചു.












Click it and Unblock the Notifications