അഹമ്മദ് സെക്രട്ടറിയായി തുടര്‍ന്നേക്കും
മലപ്പുറം: മുസ്ലിം ലീഗ് താത്കാലിക സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ ഇ.അഹമ്മദ് തത്സ്ഥാനത്ത് തുടര്‍ന്നേക്കും. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനവും സംസ്ഥാന സെക്രട്ടറി സ്ഥാനവും ഒരാള്‍ തന്നെ വഹിക്കുന്ന അസാധാരണമായ നേതൃഘടനയായിരിക്കും ലീഗിലുണ്ടാവുക.
സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയേക്കും. പി.കെ.കെ.ബാവയായിരിക്കും മറ്റൊരു വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറിമാരുടെയും ട്രഷററുടെയും സ്ഥാനങ്ങളിലേക്ക് ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍, ടി.എ.അഹമ്മദ് കബീര്‍, സി.മമ്മൂട്ടി എന്നിവരാണ് പരിഗണിക്കപ്പെടുന്നത്.
സംസ്ഥാന ട്രഷറര്‍ സ്ഥാനം അഹമ്മദ് ഒഴിയും. കേന്ദ്രമന്ത്രിയെന്ന നിലയില്‍ അഹമ്മദിനുള്ള തിരക്കുകള്‍ പരിഗണിച്ച് ജോയിന്റ് സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കിയേക്കും.
പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളിലും അഴിച്ചുപണി നടത്താന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് തങ്ങള്‍ ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications