കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വികലാംഗര്‍ക്കായി കൊച്ചിയില്‍ സമൂഹ വിവാഹം
കൊച്ചി: ദരിദ്ര കുടുംബങ്ങളിലെ വികലാംഗര്‍ക്കായി മെയ് 25ന് എറണാകുളം ടൗണ്‍ഹാളില്‍ സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. പ്രത്യാശ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് 50 വികലാംഗര്‍ക്കായി സമൂഹവിവാഹം സംഘടിപ്പിച്ചിരിക്കുന്നത്.
വികലാംഗരായ ആളുകള്‍ നേതൃത്വം നല്കുന്ന ഓര്‍ക്കസ്ട്ര ട്രൂപ്പിന്റെ ഉദ്ഘാടനവും ഇതേദിവസം തന്നെ ടൗണ്‍ഹാളില്‍ നടക്കുമെന്നും ഫൗണ്ടേഷന് പത്രക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാനത്തുടനീളം പതിനാല് ജില്ലകളിലായി വികലാംഗര്‍ക്കായി ഇത്തരം സമൂഹ വിവാഹ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഫൗണ്ടേഷന് പദ്ധിതിയിടുന്നുണ്ട്.
2005 ഡിസംബര്‍ 31ന് ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ നടത്തിയ വികലാംഗരുടെ കൂടിക്കാഴ്ചയില്‍ നിന്നും പരസ്പരം തിരഞ്ഞെടുത്ത 50 പേരാണ് മെയ് 25ന് വിവാഹിതരാവുന്നത്. അന്നത്തെ കൂടിക്കാഴ്ചയില്‍ 5000 പേര് പങ്കെടുത്തിരുന്നു.
Comments
Story first published: Tuesday, May 23, 2006, 5:30 [IST]