യുഡിഎഫ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി: തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നും ഖജനാവ് കാലിയാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങിയതെന്നും ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജനവിധിക്ക് ശേഷം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് പദ്ധതി 70 ശതമാനം വരെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ചെലവ് കുറച്ച് കാണിച്ചും വരുമാനം ഉയര്‍ത്തി കാണിച്ചുമാണ് 6450 കോടി രൂപയുടെ പദ്ധതി യു ഡി എഫ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തിനുവേണ്ട ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചെറിയൊരു ഭാഗം പോലുംപ്രാവര്‍ത്തികമാക്കാന്‍ ഖജനാവില്‍ പണമില്ല. 2006-07 കാലയളവില്‍ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി 1500കോടിയുടെ ബാധ്യത സര്‍ക്കാറിനുണ്ടാകും.
ചുരുങ്ങിയത് 900 കോടിയെങ്കിലും ശമ്പളത്തിന് വേണ്ടി മാത്രം കണ്ടെത്തേണ്ടിവരും . ശമ്പള പരിഷ്കരണത്തിനായി യു ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുക ശമ്പളം കൊടുക്കാന്‍ തികയില്ല - അദ്ദേഹം വ്യക്തമാക്കി.
വിദേശവായ്പ പോലും വാങ്ങാനാവാത്ത സ്ഥിതിയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി കേന്ദ്ര അനുമതി തേടേണ്ടതുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.












Click it and Unblock the Notifications