കണ്ണൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
ഇരിട്ടി(കണ്ണൂര്‍): ഉളിക്കലിലെ നെച്ചിയാട്ട് കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു.
കൈതേരിക്കപ്പണയിലെ സെല്‍വി(12), ഉളിക്കലിലെ അഷിബ(12) എന്നീകുട്ടികളാണ് നെച്ചിയാട് പുഴയില്‍ മുങ്ങിമരിച്ചത്.
സെല്‍വിയുടെ അമ്മ ജയക്കൊപ്പം രാവിലെ കുളിക്കാന്‍ പോയപ്പോഴാണ് ദുരന്തം സംഭവിച്ചത്. കുട്ടികളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജയ അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്












Click it and Unblock the Notifications