Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎച്ച്എസ്സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വൊക്കഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയാണ് ആദ്യ റാങ്കുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ഫലപ്രഖ്യാപനം നടത്തിയത്. പരീക്ഷയെഴുതിയ 78.65 ശതമാനം പേര്‍ വിജയിച്ചു.

98 വിദ്യാലയങ്ങള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി. ഇതില്‍ 58 എണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്.

ഫസ്റ് ഗ്രൂപ്പില്‍ 552 മാര്‍ക്കുനേടിയ ഡൊണാള്‍ഡ് കെ സണ്ണി(എസ് എന്‍ ഡി പി വി എച്ച് എസ്, അടിമാലി)ക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക്- ഗോപു ആര്‍ നായര്‍( കിളിമാനൂര്‍ ), മൂന്നാംറാങ്ക്- മനു മോഹന്‍ ആര്‍( തൃശ്ശൂര്‍) എന്നിവര്‍ കരസ്ഥമാക്കി.

സെക്കന്റ് ഗ്രൂപ്പില്‍ ജയലക്ഷ്മി ആര്‍ എസ് (എസ് വി എം വി എച്ച് എസ്, വെണ്ടാര്‍, കൊല്ലം) ഒന്നാം റാങ്ക് നേടി. ഷൈനി ദാസ് (കോഴിക്കോട് ), ജ്യോതി പ്രിയ കെ ആര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കിന് അര്‍ഹരായി.

തേര്‍ഡ് ഗ്രൂപ്പില്‍ ശ്രീലാല്‍ ജി. എസ്( ഗവ. തമിഴ് വി എച്ച് എസ് എസ് , ചാല , തിരുവനന്തപുരം ) ഒന്നാം റാങ്ക് നേടി. ബെസ്റ് യോഹന്നാന്‍( തിരുവനന്തപുരം) രണ്ടാം റാങ്കും ശ്രീവിദ്യ(തൃശ്ശൂര്‍) മൂന്നാം റാങ്കും നേടി.

ഫോര്‍ത്ത് ഗ്രൂപ്പില്‍ സൗമ്യ മേനോനാണ് ( എസ് എന്‍ വി എച്ച് എസ് എസ് ആളൂര്‍, തിരുവനന്തപുരം) ഒന്നാം റാങ്ക്. അശ്വതി കൃഷ്ണ( തിരുവനന്തപുരം), ജിന ജെ( തിരുവനന്തപുരം) എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ക്കര്‍ഹരായി.

പട്ടികജാതി വിഭാഗത്തില്‍ ഫസ്റ് ഗ്രൂപ്പ് സുനിത ,ഇരിഞ്ഞാലക്കുട (499), സെക്കന്റ് ഗ്രൂപ്പ് ഷൈനി എസ് ദാസ് (590), തേര്‍ഡ് ഗ്രൂപ്പ് -പ്രദീഷ (404), ഫോര്‍ത്ത് ഗ്രൂപ്പ് ശ്രീകല(498) എന്നിവരും പട്ടികവര്‍ഗ വിഭാഗത്തില്‍ ഫസ്റ് ഗ്രൂപ്പ്- ഹരികുമാര്‍, ഇടുക്കി ( 458), സെക്കന്റ് ഗ്രൂപ്പ് - ജ്യോത്സന ( 458), തേര്‍ഡ് ഗ്രൂപ്പ് എലിസബത്ത് , കോട്ടയം (367), ഫോര്‍ത്ത് ഗ്രൂപ്പ്- ശരണ്യ കെ ജോണ്‍ എന്നിവരും ഒന്നാംറാങ്ക് കരസ്ഥമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+