കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി മേഖല ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖല ശക്തിപ്പെടുത്താന്‍ വേണ്ട നടപടികള്‍ തന്റെ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

മുഖ്യമന്ത്രിയായ ശേഷം തിങ്കളാഴ്ച ആദ്യമായി ടെക്നോപാര്‍ക്കില്‍ അച്യുതാനന്ദന്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ടെക്നോപാര്‍ക്ക് വിപുലീകരണത്തിനു വേണ്ട 100 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുമെന്ന് ഐടി വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി സന്ദര്‍ശനത്തിനിടെ പറഞ്ഞു.

ഐബിഎസ് സോഫ്റ്റ്വേര്‍ സര്‍വീസസിന്റെ ഐബിഎസ് കാമ്പസ് ഫൗണ്ടേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഐടി മേഖലയിലെ എല്ലാവര്‍ക്കും ഉന്മേഷം പകരുന്നുണ്ടെന്നും വളരെ ഗുണകരമായ സൂചനയാണിതെന്നും ഐബിഎസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.വി.മാത്യൂസ് പറഞ്ഞു.

വി.എസ് വികസനത്തിന് പ്രത്യേകിച്ച് ഐടി മേഖലയുടെ വികസനത്തിന് എതിരാണെന്ന ആരോപണമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉന്നയിച്ചിരുന്നത്. ഈ ആരോപണത്തെ ഫലപ്രദമായി ചെറുക്കാന്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വി.എസ് ശ്രദ്ധിച്ചിരുന്നു. ഐടി വകുപ്പ് ഏറ്റെടുത്തയുടനെ യുഎസ് സോഫ്റ്റ്വേറുമായി വി.എസ് ചര്‍ച്ച നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X