Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നില്‍ കൂടുതല്‍ തവണ പേര് മാറ്റുന്നത് വിലക്കുന്നു

ദില്ലി: വ്യക്തികളുടെ പേര് ഒന്നില്‍ കൂടുതല്‍ തവണ മാറ്റുന്നത് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നു. ഇതിനായി 1969ലെ ജനന മരണ രജിസ്ട്രേഷന്‍ നിയമം ഭേദഗതി ചെയ്യാനുള്ള കരടിന് രൂപം നല്‍കിക്കഴിഞ്ഞു.

ഇപ്പോള്‍ നിലവിലുള്ള നിയമപ്രകാരം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകവഴി ഏതൊരു വ്യക്തിക്കും എത്ര തവണ വേണമെങ്കിലും തന്റെ ജനനസര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള പേര് മാറ്റി പുതിയ പേര് സ്വീകരിക്കാം. എന്നാല്‍ പുതിയ ഭേദഗതിപ്രകാരം ഇങ്ങനെ ഒന്നില്‍ക്കൂടുതല്‍ തവണ പേര് മാറ്റുന്നത് നിരോധിക്കപ്പെടും.

ജനന സര്‍ട്ടിഫിക്കറ്റിലെ പേര് ഒരു തവണ മാറ്റാന്‍ പുതിയ നിയമത്തില്‍ അനുമതിയുണ്ട്. എന്നാല്‍ അതിന് കൃത്യമായ ഫീസ് സര്‍ക്കാര്‍ ഈടാക്കും. മഹാരാഷ്ട്രയും കര്‍ണാടകയും ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും പേരുമാറ്റം സംബന്ധിച്ച പുതിയ ഭേദഗതി അംഗീകിരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി.

പൊതുവായ ഭേദഗതിയില്‍ ചെറിയ ചില വ്യത്യാസങ്ങള്‍ വേണമെന്നാണ് ഇരു സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റ് രജിസ്റര്‍ ചെയ്തുകഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ മാത്രമേ പേരില്‍ മാറ്റം വരുത്താന്‍ അനുവദിക്കാവൂവെന്നാണ് മഹാരാഷ്ട്രയുടെ നിര്‍ദേശം. കര്‍ണ്ണാടകമാവട്ടെ പേരുമാറ്റുന്നതിനായി അനുവദിച്ചിരിക്കുന്ന സമയ പിരിധി കഴിഞ്ഞാലും കോടതി ഉത്തരവുണ്ടെങ്കില്‍ അതിനവസരം നല്‍കുന്ന തരത്തിലായിരിക്കണം ഭേദഗതിയെന്ന് നിര്‍ദേശിച്ചിരിക്കുന്നു.

വിവാഹ ശേഷം സ്ത്രീകളുടെ സര്‍നെയിം മാറ്റുന്നതുസംബന്ധിച്ച കാര്യം ബുധനാഴ്ച നടക്കുന്ന ജനന-മരണ കാര്യങ്ങള്‍ക്കായുള്ള രജിസ്ട്രാര്‍മാരുടെ ദേശീയ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. നിയമഭേദഗതി എപ്പോള്‍ എങ്ങനെ പാര്‍ലമെന്റ്ില്‍ അവതരിപ്പിക്കണമെന്ന കാര്യത്തിലും ബുധനാഴ്ച നടക്കുന്ന സമ്മേളനം തീരുമാനമെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+