കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നോക്ക സംവരണം അടുത്തവര്‍ഷം മുതല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27ശതമനം സംവരണമേര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം 2007 ജൂണ്‍ മുതല്‍ നടപ്പിലാക്കാന്‍ യു പിഎ- ഇടുത് ഏകോപന സമിതി തീരുമാനിച്ചു.

അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. സംവരണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളിലും വര്‍ദ്ധനവു വരുത്തും.

സീറ്റ് വര്‍ദ്ധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു റിപ്പോര്‍ട്ടുസമര്‍പ്പിക്കുന്നതിനായി വൈസ് ചാന്‍സലര്‍മാരെയുള്‍പ്പെടുത്തി വിദഗ്ദ്ധസമിതിക്കു രൂപം നല്‍കുമെന്ന് പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. സംവരണം സമയബന്ധിതമായി നടപ്പാക്കുന്നതുസംബന്ധിച്ചും സമിതി പഠനം നടത്തുമെന്നും ആഗസ്ത് 21ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. സംവരണ നയം വ്യക്തമാക്കി ഏകോപന സമിതി പ്രമേയം പാസ്സാക്കി.

ഇതിനിടെ സംവരണ നീക്കത്തിനെതിരെ സമരം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും മെയ് 25 വ്യാഴാഴ്ച ദില്ലിയില്‍ ബന്ദിനാഹ്വാനം നല്‍കിയിട്ടുണ്ട് . കൂടാതെ മെയ് 28 ന് ദില്ലി ചലോ എന്ന പേരില്‍ പ്രതിഷേധ റാലി നടത്താനും സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X