പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് അടുത്തയാഴ്ച
ദില്ലി: പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നതു സംബന്ധിച്ച് അടുത്തയാഴ്ച കേന്ദ്രം തീരുമാനമെടുത്തേക്കും. പെട്രോളിന് ലിറ്ററിന് നാല് രൂപയും ഡീസലിന് ലിറ്ററിന് മൂന്ന് രൂപയും കൂട്ടാനാണ് സാധ്യത. പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കൂട്ടാനിടയില്ല.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോളിയം മന്ത്രി മുരളി ദിയോറ പെട്രോള്‍, ഡീസല്‍ വില വര്‍ധന സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ചര്‍ച്ച നടത്തിയേക്കും.
അതേ സമയം അസംസ്കൃത എണ്ണയുടെ അന്തര്‍ദേശീയ വില ഇനിയും ഉയര്‍ന്നാലും അടുത്ത മാസങ്ങളില്‍ വീണ്ടുമൊരു വിലവര്‍ധനവ് വരുത്താന്‍ സാധ്യതയില്ല.
പെട്രോള്‍ വില ലിറ്ററിന് 10.55 രൂപയും ഡീസല്‍ വില 9.88 രൂപയും കൂട്ടാനാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പാചകവാതകത്തിന് സിലിണ്ടറിന് 120 രൂപയും മണ്ണെണ്ണയ്ക്ക് ലിറ്ററിന് 16.28 രൂപയും കൂട്ടാനും എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications