കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി നല്‍കിയ സൈനിക ഓഫീസര്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയ മലയാളിയായ സൈനികോദ്യോഗസ്ഥനെ സിബിഐ അറസ്റു ചെയ്തു. സെക്കന്തരാ ബാദില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി എം. കെ. കെ നായരെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റുചെയ്തത്.

അനധികൃതമായി 2.5 കോടിരൂപയുടെ സ്വത്തു സമ്പാദിച്ചതിന്റെ പേരില്‍ സിബി ഐയുടെ നിരീക്ഷണത്തിലായിരുനു നായര്‍. അന്വേഷണത്തില്‍ തന്നെ രക്ഷപ്പെടുത്തുന്നതിനായി മൂന്ന് ലക്ഷം രൂപയാണ് ഇയാള്‍ അന്വേഷണോദ്യോഗസ്ഥനായ ഇന്‍സ്പെക്ടര്‍ ഡാര്‍വിന് വാഗ്ദാനം ചെയ്തത്. നായര്‍ കൈക്കൂലി വാഗ്ദാനം ചെയ്തകാര്യം ഡാര്‍വിന്‍ മുതില്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ഇയാളെ തന്ത്രപൂര്‍വ്വം കെണിയിലാക്കാന്‍ ഉദ്യോഗസ്ഥര്‍ പദ്ധതിയിടുകയുമായിരുന്നു.

തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ കൈക്കൂലി വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും നായര്‍ പണവുമായി ഗസ്റ് ഹൗസിലെത്താമെന്നു സമ്മതിക്കുകയും ചെയ്തു. ഗസ്റ് ഹൗസില്‍ എത്തിയശേഷം പണം കൈമാറാനായി ഇന്‍സ്പെക്ടര്‍ തന്റെകൂടെ മറ്റൊരു സ്ഥലത്തേക്ക് വരണമെന്ന നായരുടെ ആവശ്യപ്രകാരം ഇന്‍സ്പെക്ടര്‍ പ്രസ്തുത സ്ഥലത്തേക്ക് പോവുകയും പണം കൈമാറുന്നതിനിടയില്‍ മറ്റുദ്യോഗസ്ഥര്‍ ഇയാളെ അറസ്റു ചെയ്യുകയുമായിരുന്നു.

അറസ്റ് ചെയ്ത ഇയാളെ സിബിഐയുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് ജൂഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റു ചെയ്യുകയും ചെയ്തതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X