അപേക്ഷിച്ചവര്‍ക്ക് രണ്ടാഴ്ചയ്ക്കകം വൈദ്യുതി: മന്ത്രി
തിരുവനന്തപുരം: 2003 വരെ അപേക്ഷിച്ചവര്‍ക്ക് പോസ്റ് ഉണ്ടെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുമെന്ന് വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജനവിധിക്കു ശേഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കും. വൈദ്യുതി മോഷണം തടയാന്‍ വേണ്ട നടപടിയെടുക്കും. ലാവ്ലിന്‍ കേസില്‍ മുന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications