കൊച്ചി വിമാനത്താവളം വികസിപ്പിക്കും
തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 3,500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്സ് ലിമിറ്റഡിന്റെ(സിഐഎല്‍) ഉടമസ്ഥതയിലുള്ള 488 ഏക്കര്‍ സ്ഥലത്താണ് വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക. 2012 ല്‍ പൂര്‍ത്തിയാകത്തക്ക വിധത്തില്‍ നാല് മേഖലകളായാണ് പദ്ധതി ആവിഷ്കരിക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും 18,000 മുതല്‍ 34,000 വരെ നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങല്‍ ലഭ്യമാകും - സിഐഎഎല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
വിമാനത്താവള അറ്റകുറ്റപ്പണി കേന്ദ്രം, കണ്‍വന്‍ഷന്‍ സെന്റര്‍, ഹോട്ടല്‍, കാര്‍ഗോ സൗകര്യങ്ങളുടെ പുരോഗതി, വ്യാപാര സമുച്ചയങ്ങള്‍, ആധുനികസജ്ജീകരണങ്ങളുളള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയവയാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായുള്ള ഫണ്ട് സര്‍ക്കാര്‍ ഉറവിടങ്ങളില്‍ നിന്നും മറ്റു സ്വകാര്യ ഉറവിടങ്ങളില്‍ നിന്നും കണ്ടെത്തും.
1999-2000കാലയളവില്‍ 6,473 വിമാന സര്‍വീസുകളാണ് കൊച്ചിവിമാനത്താവളത്തില്‍ ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 20, 975 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ ഇപ്പോള്‍ 13 കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസും ഏഴു കമ്പനികള്‍ ആഭ്യന്തര സര്‍വവ്വീസുകളും നടത്തുന്നുണ്ട്.












Click it and Unblock the Notifications