കേരളത്തില്‍ കനത്ത മഴ
തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച കനത്ത മഴ പെയ്തു.
മഴക്കൊപ്പം ശക്തമായ ഇടിയും മിന്നലും അനുഭവപ്പെടുന്നഉണ്ട്. ലക്ഷദ്വീപിന്റെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തു. മഴ വ്യാഴാഴ്ച രാവിലെ വരെ കേരളത്തില്‍ മിക്കയിടത്തും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലാവര്‍ഷം മെയ് 30ന് തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ചൊവ്വാഴ്ച കൊച്ചിയിലും ചേര്‍ത്തലയിലും ഏഴ് സെന്റിമീറ്റര്‍ വീതം മഴ ലഭിച്ചു. കോട്ടയം, കൊല്ലങ്കോട് എന്നിവിടങ്ങളില്‍ ആറ് സെന്റിമീറ്ററും വര്‍ക്കലയില്‍ നാല് സെന്റിമീറ്ററും മഴ പെയ്തു. തലശേരി, ചാലക്കുടി, മാവേലിക്കര, കുമരകം എന്നിവിടങ്ങളില്‍ രണ്ട് സെന്റിമീറ്റര്‍ വീതം മഴയാണ് ലഭിച്ചത്.












Click it and Unblock the Notifications