മകളുടെ ഘാതകനെ കൊന്ന അച്ഛനെ കോടതി വെറുതെവിട്ടു
കൊച്ചി: മകള്‍ കൃഷ്ണപ്രിയയുടെ ഘാതകനെ വെടിവെച്ചു കൊന്ന കേസില്‍ അച്ഛന്‍ ശങ്കരനാരായണനെ ഹൈക്കോടതി വെറുതെവിട്ടു.
ഈ കേസില്‍ മഞ്ചേരി അതിവേഗ കോടതി ശങ്കരനാരായണന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ശങ്കരനാരായണനെക്കൂടാതെ ഈ കേസിലുള്‍പ്പെട്ട മറ്റു മൂന്നു പ്രതികളെയും ഹൈക്കോടതി വിറുതെവിട്ടിട്ടുണ്ട്.
മകള്‍ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്തു കൊന്ന അഹമ്മദ് കോയയെ ശങ്കരനാരായണനും മറ്റു മൂന്നു പേരും ചേര്‍ന്ന് വെടിവച്ച് കൊല്ലുകയായിരുന്നു.
മഞ്ചേരി കോടതിയുടെ ഉത്തരവു റദ്ദാക്കിക്കൊണ്ട് ചീഫ് ജസ്റിസ് വി.കെ.ബാലി, ജസ്റിസ് ജെ.ബി.കോശി എന്നിവരുള്‍പ്പെട്ട ബഞ്ചാണ് പ്രതികളെ വെറുതെവിട്ടുകൊണ്ട് ഉത്തരവിറക്കിയത്.












Click it and Unblock the Notifications