ബാങ്ക് കൊളള: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
തൃശ്ശൂര്‍: ലോര്‍ഡ് കൃഷ്ണാ ബാങ്കിലെ മോഷണക്കേസിന്റെ അന്വേഷണത്തിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തന് രൂപംനല്‍കി.
മെയ് 22തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലാണ് ലോര്‍ഡ് കൃഷ്ണാ ബാങ്കിന്റെ ഏറിയാട് ശാഖയില്‍ വന്‍ മോഷണം നടന്നത്. സ്വര്‍ണ്ണവും പണവുമടക്കം മൊത്തം 28 ലക്ഷം രൂപയാണ് മോഷണം പോയത്.
അന്തര്‍സംസ്ഥാന ബന്ധമുള്ള 10 പേരടങ്ങിയ മോഷണസംഘത്തെയാണ് ഈ കേസില്‍ പൊലീസ് സംശയിക്കുന്നത്. കെട്ടിടത്തിന്റെ പിന്‍ഭാഗം തുരന്നാണ് ബാങ്കിനകത്ത് കയറിയ മോഷ്ടാക്കള്‍ സ്ട്രോംഗ് റൂമിന്റെ ഇരുമ്പുവാതില്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്.
ബാങ്കില്‍ സ്ഥാപിച്ചിരിക്കുന്ന അപായ സൂചന നല്‍കുന്ന അലാറം നശിപ്പിച്ച ശേഷമാണ് മോഷ്ടാക്കള്‍ അകത്തുകയറിയതെന്ന് പൊലീസ് പറഞ്ഞു. മെയ് 21 ന് പട്ടാമ്പിയിലെ ജ്വല്ലറിയില്‍ നടന്ന മോഷണവുമായി ബാങ്ക് മോഷണത്തിന് ഏറെസാമ്യതകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications