വോട്ടെടുപ്പില്‍ വി.എസ് ജനപ്രിയ നേതാവ്
കൊച്ചി: മലയാളിശ്രീ മാസിക വായനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായവൊട്ടെടുപ്പില്‍ ജനപ്രിയ നേതാവായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ തിരഞ്ഞെടുത്തു.
സിനിമ, ടെലിവിഷന്‍ എന്നിവ ഉള്‍പ്പെടെ ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍നിന്ന് മൊത്തം 100പേരെയാണ് അഭിപ്രായവൊട്ടെടുപ്പിലൂടെ വായനക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ചലചിത്ര രംഗത്തെ സംഭാവനകളുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി ഗുരുപൂജ പുരസ്കാരത്തിനും അഭിനയ രംഗത്തെ മികവിന് കെ.പി.എ.സി ലളിത അഭിനയ രത്ന പുരസ്താരത്തിനും അര്‍ഹരായി.
നടന്‍ മമ്മൂട്ടി, നടി ഭാവന, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, ഗായിക മഞ്ജരി, നടന്‍ ആനന്ദ്, നടി പ്രിയാ രാമന്‍, വ്യാപാരി ബീനാ കണ്ണന്‍ , പത്രപ്രവര്‍ത്ത ലീലാ മേനോന്‍ എന്നിവരും ജേതാക്കളില്‍ ഉള്‍പ്പെടുന്നു. ആഗസ്റില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന മെഗാ ഷോയില്‍ ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കും.












Click it and Unblock the Notifications