തായ്ലാന്റില്‍ വെള്ളപ്പൊക്കം: 27 പേര്‍ മരിച്ചു
ബാങ്കോക്ക്: വടക്കന്‍ തായ്ലന്‍ഡില്‍ മൂന്നുദിവസമായിത്തുടരുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 27 പേര്‍ മരിച്ചു. 61 പേരെ കാണാതായി.
ഞായറാഴ്ച തുടങ്ങിയ മഴ നിര്‍ത്താതെ പെയ്യുകയാണ് . ഇതിനെത്തുടര്‍ന്ന് നദികളിളും ജലസംഭരണികളും കവിഞ്ഞൊഴുകി വടക്കന്‍ തായ്ലാന്‍ഡിലെ അഞ്ച് പ്രവിശ്യകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിട്ടുണ്ട്.
മഴക്കെടുതികള്‍ 76,000ആളുകളെ ബാധിച്ചിട്ടുണ്ടെന്നും 168 വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും തായ്ലാന്റിലെ ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഇവിടത്തെ വൈദ്യുതിവിതരണവും ഗതാഗത സംവിധാനങ്ങളും താറുമാറായിട്ടുണ്ട്.












Click it and Unblock the Notifications