ഓഹരി വിപണി 93 പോയിന്റ് തിരികെ കയറി
മുംബൈ: ഓഹരി വിപണിയില്‍ വ്യതിയാനങ്ങള്‍ തുടരുന്നു. വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ വിപണി 93 പോയിന്റ് തിരികെ കയറി.
വ്യാഴാഴ്ച 10,275നും 10,721നും ഇടയില്‍ സഞ്ചരിച്ച വിപണി 93 പോയിന്റിന്റെ നേട്ടത്തോടെ 10,666ലാണ് ക്ലോസ് ചെയ്തത്. 10,573 പോയിന്റിലാണ് വിപണി ബുധനാഴ്ച ക്ലോസ് ചെയ്തിരുന്നത്.
62 പോയിന്റ് നേട്ടത്തോടെ നിഫ്റ്റി 3,178ല്‍ ക്ലോസ് ചെയ്തു.
ടിസിഎസ്, വിപ്രോ, ഭാരതി, ഡോ.റെഡ്ഢീസ്, ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ഹീറോ ഹോണ്ട, എച്ച്എല്‍എല്‍, എസ്ബിഐ, മാരുതി തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കി. ഇന്‍ഫോസിസ്, സത്യം, ബജാജ്, സിപ്ല, റാന്‍ബാക്സി, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികള്‍ക്ക് നഷ്ടം നേരിടേണ്ടിവന്നു.












Click it and Unblock the Notifications