സംവരണം: ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുക്കുന്നു
ദില്ലി: ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പിന്നോക്കവിഭാഗക്കാര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കുന്നതിനെതിരെയുള്ള രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായി തുടരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി ദേശവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്താന്‍ ഇന്‍ന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. കൂടാതെ ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരും അധ്യാപകരും പ്രതിഷേധസൂചകമായി കൂട്ടമായി അവധിയില്‍ പ്രവേശിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പിന്നോക്ക സംവരണം വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിന് ആനുപാതികമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റു വര്‍ദ്ധന നടപ്പിലാക്കുമെന്ന് രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം ഉറപ്പു നല്‍കിയിട്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും സംവരണനീക്കത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോവുകയാണ്.
മുംബൈയില്‍ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച നടത്തുന്ന പ്രതിഷേധ റാലിക്ക് ബാര്‍ ഡാന്‍സേസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി നൂറുകണക്കിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടരുകയാണ് .












Click it and Unblock the Notifications