ജെ. കമലാസനന്‍ അന്തരിച്ചു
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം പ്രസിഡന്റും എസ്എന്‍ ട്രസ്റ് ചെയര്‍മാനുമായ ജെ.കമലാസനന്‍ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 7.30 ന് തിരുവനനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പനിയും നെഞ്ചുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കമലാസനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൃതദേഹം പുനലൂര്‍ ഭരണിക്കാവ് കമലാലയത്തിലേക്കു കൊണ്ടുപോയി. വ്യാഴാഴ്ച 10 ന് പുനലൂര്‍ നഗരസഭാങ്കണത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് നാലിന് സംസ്കാരം നടത്തും.
1981 മുതല്‍ പുനലൂര്‍ നഗരസഭാ അദ്ധ്യക്ഷനായും പിന്നീട് കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം പത്തനാപുരം എസ്എന്‍ഡി പി യൂണിയന്‍ പ്രസിഡന്റായിരുന്നു.
ഭാര്യ ലീലാ ഭായി. മക്കള്‍ പ്രേം കമലാസനന്‍, പ്രിയ. മരുമക്കള്‍: അഞ്ജു, ഡോ.ഷാജികുമാര്‍(ആര്‍എംഒ, കൊല്ലം.ജില്ലാ ആശുപത്രി).












Click it and Unblock the Notifications