കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലാ സുരയ്യ നല്‍കിയ ഭൂമി ഏറ്റെടുക്കും

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: കമലാ സുരയ്യ ഇഷ്ടദാനമായി നല്‍കിയ തറവാട്ടുഭൂമി ഏറ്റെടുക്കാന്‍ സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി തീരുമാനിച്ചു. എന്നാല്‍ ഭൂമി ഏറ്റെടുക്കാനുള്ള നിര്‍വ്വാഹക സമിതി തീരുമാനത്തോട് അക്കാദമി അദ്ധ്യക്ഷന്‍ യൂസഫലി കേച്ചേരി വിയോജിപ്പ് പ്രകടിപ്പിച്ചു.

കേച്ചേരിയൊഴികെ യോഗത്തില്‍ പങ്കെടുത്ത മറ്റംഗങ്ങള്‍ ഭൂമി ഏറ്റെടുക്കുന്നതിനെ അനുകൂലിക്കുകയായിരുന്നു. കമലാ സുരയ്യ കേരള സാഹിത്യ അക്കാദമിക്ക് വാഗ്ദാനം ചെയ്ത ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അക്കാദി നിര്‍വ്വാഹക സമിതി നേരത്തേയെടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.

യോഗതീരുമാനത്തില്‍ താന്‍ വിജോയന കുറിപ്പ് രേഖപ്പെടുത്തിയതായി അക്കാദമി അദ്ധ്യക്ഷന്‍ യൂസഫലി കേച്ചേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കമലാ സുരയ്യയുടെ പുന്നയൂര്‍കുളത്തെ ഭൂമിയാണ് അക്കാദമിക്ക് ഇഷ്ടദാനം നല്‍കിയത്. ഒന്‍പതംഗ എക്സിക്യൂട്ടീവില്‍ പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെ എം.തോമസ് മാത്യു, യു.കെ.കുമാരന്‍, സേതു, എം. ആര്‍ ചന്ദ്രശേഖരന്‍, സതീഷ്ബാബു പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുത്തു. ഡി. വിനയചന്ദ്രനും വി. മധുസൂദനന്‍ നായരും യോഗത്തിനെത്തിയിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X