കേരളത്തില്‍ കാലവര്‍ഷം തുടങ്ങി
തിരുവനന്തപുരം: കേരളത്തില്‍ ഏതാനും ദിവസമായി പെയ്യുന്ന മഴ വ്യാഴാഴ്ച രാവിലെയോടെ ശക്തിപ്പെട്ടു. സംസ്ഥാനത്ത് ഇടവപ്പാതി തുടങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലവര്‍ഷം മെയ് 30ന് തുടങ്ങുമെന്നായിരുന്നു നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ വ്യാഴാഴ്ച രാവിലെ മുതല്‍ മഴ കനത്തതോടെ കാലവര്‍ഷമെത്തിയെന്ന് വ്യക്തമായി. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു കാലവര്‍ഷം തുടങ്ങിയത്.
രണ്ട് ദിവസത്തിനുള്ളില്‍ മഴ ശക്തമാകും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് അനുഭവപ്പെടുന്നുണ്ട്. ഇത് കാലവര്‍ഷത്തിന്റെ ആരംഭത്തെയാണ് കാണിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications