ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. അദ്ദേഹം പ്രതിപക്ഷ നേതാവാകും.
യുഡിഎഫ് യോഗം ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നേതാവായി തിരഞ്ഞെടുത്ത് സ്പീക്കര്‍ക്ക് കത്ത് നല്‍കുന്നതോടെ അദ്ദേഹത്തെ പ്രതിപക്ഷനേതാവായി സ്പീക്കര്‍ പ്രഖ്യാപിക്കും.
കെപിസിസി പ്രസിഡന്റ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ഇന്ദിരാഭവനില്‍ നടന്ന നിയമസഭാ കക്ഷി യോഗമാണ് ഉമ്മന്‍ചാണ്ടിയെ നേതാവായി തിരഞ്ഞെടുത്തത്. തേറമ്പില്‍ രാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കുകയും ആര്യാടന്‍ മുഹമ്മദ് പിന്താങ്ങുകയും ചെയ്യുകയായിരുന്നു. ഉപനേതാവിനെ പിന്നീട് തിരഞ്ഞെടുക്കും.
ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാരിനോട് ഒരിക്കലും നിഷേധാത്മക സമീപനമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications